അമ്മക്കിളി കുഞ്ഞിക്കിളിയെ കൂട്ടി ഇറങ്ങിയിരിക്കുകയാണ്.നാളെ അമ്മയെപ്പോലെ വലിയ കിളിയായി മാറണമെങ്കിൽ കുറെ കാര്യങ്ങൾ പഠിക്കാനുണ്ട് . എന്തൊക്കെ കാര്യങ്ങൾ ആയിരിക്കും അമ്മക്കിളി കുഞ്ഞിക്കിളിക്ക് പറഞ്ഞു കൊടുത്തിട്ടുണ്ടാവുക ?
അമ്മക്കിളി കുഞ്ഞിക്കിളിയെ ഏറ്റവും ആദ്യം പഠിപ്പിക്കുന്നത് പറക്കാനും ഇര തേടാനും ആയിരിക്കും, കാരണം, ഒരു കിളിക്കും കഴിക്കാനും കുടിക്കാനും ഇല്ലാതെ ജീവിക്കാൻ സാധിക്കില്ല. മാത്രമല്ല ചില പക്ഷികൾ മുട്ടയിടാൻ പലസ്ഥലങ്ങളിലും പോകാറുണ്ട് . പക്ഷികൾ സ്വയം സംരക്ഷിക്കുന്നതും അനിവാര്യം തന്നെ. അതുകൊണ്ട് അമ്മക്കിളി കുഞ്ഞിക്കിളിയെ അതും പഠിപ്പിക്കും. അതല്ലാതെ അമ്മ കുഞ്ഞിനെ ഒരു കൂട് എങ്ങനെ ഉണ്ടാക്കണം എന്നും പഠിപ്പിക്കും.കാരണം അതിനെ സുരക്ഷിതമായി സംരക്ഷിക്കുന്നതു കൂടാണ് . അമ്മക്കിളി കുഞ്ഞിനെ അപകടത്തിൽ നിന്നും രക്ഷപ്പെടാനും കഠിനമായ പ്രശ്നങ്ങളിൽ എങ്ങനെ പെരുമാറണമെന്നും പഠിപ്പിക്കും, അതിൻറെ കുഞ്ഞുങ്ങളെ എങ്ങനെ വളർത്തണം എന്നും പഠിപ്പിക്കും. അല്ലാതെ സ്വയം എങ്ങനെ വൃത്തിയായി ഇരിക്കും എന്നും പഠിപ്പിക്കും. ഇതെല്ലാം അമ്മയിൽ നിന്നും പഠിച്ചു സ്വന്തം ജീവിതത്തിൽ ഉപയോഗിക്കേണ്ടത് കുഞ്ഞിക്കിളിയുടെ കടമയാണ്.
-അനന്യ രാജേഷ്